ന്യൂഡൽഹി: നിർമാണപ്രവർത്തനങ്ങൾ രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ല് ആണെന്നും ദൗർഭാഗ്യവശാൽ ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾ ഇല്ലാതാകുകയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
ജർമനി മ്യൂണിക്കിലെ ബിഎംഡബ്ല്യു വെൽറ്റും ബിഎംഡബ്ല്യും പ്ലാന്റും സന്ദർശിച്ചശേഷമായിരുന്നു രാഹുൽ ഗാന്ധി യുടെ പ്രസ്താവന.
രാഹുൽ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ബിജെപി കുറ്റപ്പെടുത്തി. രാജ്യത്തെ നിർമാണപ്രവർത്തനങ്ങൾ തുടർച്ചയായി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
പ്രതിപക്ഷനേതാവ് പോലെയുള്ള സുപ്രധാന സ്ഥാനത്തിരിക്കുന്നയാൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പത്ര ആവശ്യപ്പെട്ടു,